കൊല്ലം ഡി.സി.സി പ്രസിഡന്റ്‌ പ്രതാപവര്‍മ്മ തമ്പാനെ തല്‍സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി

single-img
22 July 2014

download (6)കൊല്ലം ഡി.സി.സി പ്രസിഡന്റ്‌ പ്രതാപവര്‍മ്മ തമ്പാനെ തല്‍സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി. വി. സത്യശീലനെ പുതിയ ഡി.സി.സി പ്രസിഡന്റായി നിയമിച്ചു.
ഹസന്‍ കമ്മറ്റി റിപ്പോട്ടിന്റെ അടിസ്‌ഥാനത്തില്‍ ഹൈക്കമാന്‍ഡാണ്‌ നടപടി എടുത്തത്‌. തമ്പാനെതിരെ ഡി.സി.സിയില്‍ നിന്ന്‌ തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കെ.പി.സി.സിയാണ്‌ ഹസന്‍ കമ്മറ്റിയെ നിയമിച്ചത്‌. ഹസന്‍ കമ്മറ്റി നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്ത 30 പേരില്‍ 26 പേരും തമ്പാനെ എതിര്‍ത്ത്‌ മൊഴി നല്‍കിയിരുന്നു.