തീക്കട്ടയിലും ഉറുമ്പരിച്ചു; എഡിജിപി ശ്രീലേഖയുടെ വീട്ടില്‍ മോഷണം

single-img
22 July 2014

sreelekhaipsപുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ മോഷണം. വീടിനകത്ത് സൂക്ഷിച്ചിരുന്ന വയറിംഗ് സാമഗ്രികള്‍ മോഷണം പോയി.

വഴുതക്കാട്, ഈശ്വരവിലാസം റോഡിന് സമീപത്തെ വസ്തുവിലാണ് പുതുതായി വീട് നിര്‍മ്മിക്കുന്നത്. മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മ്യൂസിയം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.