കേരളത്തിൽ ഫുട്‌ബോളിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ റിലയന്‍സ് രംഗത്ത്‌

single-img
22 July 2014

images (1)കേരളത്തിൽ ഫുട്‌ബോളിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി റിലയന്‍സിന്റെ പദ്ധതി. കേരളത്തിലെ 42 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ നന്നാക്കിയെടുക്കുന്നതിനാണ് റിലയന്‍സ് മുന്നോട്ടുവന്നിരിക്കുന്നത്.

 

ഓരോ ജില്ലയിലെയും ഗ്രൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഗ്രൗണ്ടുകളുടെ വിവരങ്ങള്‍ റിലയന്‍സിന് കൈമാറുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പറഞ്ഞു.
സ്റ്റേഡിയങ്ങള്‍ അല്ലാത്ത വലിയ മൈതാനങ്ങളെയും പദ്ധതിക്കായി പരിഗണിക്കും. ഈ വര്‍ഷത്തിനുള്ളില്‍ തന്നെ ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടു കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രൗണ്ടുകള്‍ കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.