കളഞ്ഞുകിട്ടിയ 11000 രൂപയും പേഴ്‌സും കൈമാറി സഹോദരങ്ങളായ കുരുന്നുകള്‍ മാതൃകയായി

single-img
22 July 2014

140602137722purseസ്‌കൂളില്‍ പോകുമ്പോള്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ 11000 രൂപയും പേഴ്‌സും ഉടമയെ തിരിച്ചേല്‍പ്പിച്ച് സമഹാദരങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

കടന്പൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിഖില്‍, മൃദുല്‍ എന്നിവര്‍രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ഓലച്ചേരി കാവിനടുത്തുളള ഭജന്‍മുക്കില്‍ വെച്ച് വഴിയില്‍ കിടക്കുന്ന പേഴ്‌സ് കണ്ടത്. കുട്ടികള്‍ പേഴ്‌സുമായി അടുത്തുള്ളവരെ കണ്ട് വിവരം പറയുകയും അവരോടൊപ്ം പോലീസ് സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു.

പേഴ്‌സില്‍ 11, 815 രൂപയും പാന്‍ കാര്‍ഡും ഉണ്ടായിരുന്നു. പേഴ്‌സിനുള്ളിലുണ്ടായിരുന്ന വിസിറ്റിങ്ങ് കാര്‍ഡിലുണ്ടായിരുന്ന ജോഫിന്‍ ജോസ് എന്നയാളിന്റെ മൊബൈല്‍ നമ്പറില്‍ മപാലീസ് വിളിക്കുകയും പൊലീസിന്റെ തന്നെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് ഉടമയ്ക്ക് പേഴ്‌സ് കൈമാറുകയും ശചയ്തു.