മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എം.എം.ഹസൻ

single-img
22 July 2014

download (4)മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസൻ . പ്രശ്നം പാർട്ടിയിൽ ചർച്ചയ്ക്ക് വരുമ്പോൾ തന്റെ അഭിപ്രായം പറയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

പുന:സംഘടനയുടെ കാര്യത്തിൽ ജനാധിപത്യപരമായ ചർച്ചകളും കൂടിയാലോചനകളും വേണം എന്നും ജി.കാർത്തികേയൻ അധികാരമോഹിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ബാർ ലൈസൻസ് പ്രശ്നത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.