‘എന്റെ ഒരേയൊരു മകളെ കൊന്നതിന് നന്ദി’ റഷ്യന്‍ പ്രസിഡന്റ് പുടിന് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ തുറന്ന കത്ത്

single-img
22 July 2014

article-2700054-1FDB2BF300000578-504_634x405യുക്രെയ്‌നിലെ മലേഷ്യന്‍ വിമാന ദുരന്തത്തില്‍ ഭാര്യയേയും ഒരേയൊരു മകളെയും നഷ്ടപ്പെട്ട ഒരച്ഛന്റെ തുറന്ന കത്ത് ലോകം മുഴുവന്‍ സംസാര വിഷയമാകുന്നു. ഹാന്‍സ് ഡി ബേര്‍സ്റ്റ് എന്ന ഡച്ചുകാരന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും യുക്രെയ്‌നിലെ വിമതര്‍ക്കുംതന്റെ മകളെ കൊന്നതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്. തന്റെ ഒരേയൊരു മകളുടെ ജീവനെടുത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും അവള്‍ ആകാശത്ത് എവിടെയോ പോയി മറഞ്ഞിരിക്കുന്നുവെന്നും അയാള്‍ കത്തില്‍ സൂചിപ്പിക്കുന്നു.

എല്‍സേം എന്ന 17 കാരി അടുത്ത വര്‍ഷം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി എന്‍ജിനീയറിംഗ് പഠിക്കുവാനിരിക്കേയാണ് ദുഒരന്തം അവളെ വേട്ടയാടിയത്. അകാലത്തില്‍ പൊലിഞ്ഞ മകളുടെയും ഭാര്യയുടെയും ഓര്‍മ്മകള്‍ ഹാന്‍സിനെ ഏറെ അലട്ടുന്നുണ്ട്.

280 യാത്രക്കാരും 15 ജീവനക്കാരുമടക്കം ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലാലംപൂരിലേക്ക് പോയ മലേഷ്യയുടെ എംഎച്ച് 17 ബോയിംഗ് വിമാനമാണ് കഴിഞ്ഞ വ്യാഴാഴ്ച യുക്രെയ്ന്‍ വ്യോമാതിര്‍ത്തിയില്‍ വിമതര്‍ വെടിവയ്ച്ചിട്ടത്.