കെ.എസ്‌.ഇ.ബി പോസ്‌റ്റ് മാറ്റി സ്‌ഥാപിക്കുന്നതിനിടെ 3 കരാര്‍ ജീവനക്കാർ ഷോക്കേറ്റ്‌ മരിച്ചു

single-img
22 July 2014

New-electricity_failier-1001മണ്ണുത്തി കൊഴുക്കുള്ളിയില്‍ 3 കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാർ  ഷോക്കേറ്റ്‌ മരിച്ചു. പട്ടിക്കാട് കാഞ്ഞിരത്തിങ്കല്‍ ജെഫി, പാലക്കാട് സ്വദേശി വാത്തിങ്കടി ഷിബു, വടക്കാഞേ്ചരി സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്. 4 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ​‍ത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്‌റ്റ് മാറ്റി സ്‌ഥാപിക്കുന്നതിനിടെ ആയിരുന്നു അപകടം. വൈദ്യുതി കടന്നുപേയിരുന്ന ​മറ്റൊരു ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.