വിവരങ്ങള്‍ പുറത്തു വിട്ടത് എഴുത്തിന്റെ ഭാഗമായി: കട്ജു

single-img
22 July 2014

Katjuതന്റെ അനുഭവങ്ങള്‍ എഴുത്തിന്റെ ഭാഗമായാണ് താന്‍ പുറത്ത് വിട്ടതെന്ന് ജഡ്ജി നിയമന വിവരങ്ങള്‍ പുറത്ത് വിട്ട സംഭവത്തില്‍ വിശദീകരണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു. വെളിപ്പെടുത്തലുകള്‍ വസ്തുതാ വിരുദ്ധമാണെങ്കില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലഹോട്ടി വിശദീകരിക്കട്ടെയെന്നും കട്ജു പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റിസായ ലഹോട്ടിയോട് ആറു ചോദ്യങ്ങളും കട്ജു പുതിയ വിശദ്ധീകരണത്തിലൂടെ ചോദിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. അശോക് കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇവ.