ഗാസയില്‍ ആക്രമണം രൂക്ഷം; വെടിനിര്‍ത്തണമെന്ന യു.എന്നിന്റെയും യു.എസിന്റെയും നിര്‍ദ്ദേശം ഇസ്രായേല്‍ തള്ളി

single-img
22 July 2014

Israelഹമാസിനെതിരേ ഈ മാസം എട്ടിന് ആരംഭിച്ച ആക്രമണം ഇന്നലെയോടെ ഇസ്രായേല്‍ ശക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതിയും അമേരിക്കയും ആഹ്വാനം ചെയ്‌തെങ്കിലും ഇസ്രയേല്‍ കര, വ്യോമാക്രമണം ശക്തമാക്കുകയാണ് ചെയ്തത്. ഇതിനകം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 524 ആയി. 18 സൈനികര്‍ ഉള്‍പ്പെടെ 20 ഇസ്രേലികള്‍ക്കും ജീവഹാനി നേരിട്ടു. പരിക്കേറ്റ പലസ്തീന്‍കാരുടെ എണ്ണം 3100 ആണ്.

ഇതിനിടെ സമാധാനനീക്കങ്ങള്‍ക്കു ശക്തി പകരാനായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും കയ്‌റോയിലേക്കു തിരിച്ചു.

ഞായറാഴ്ച ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ ഫലമായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഒബാമയും വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇസ്രയേലിനു നേര്‍ക്ക് റോക്കറ്റ് ആക്രമണം തുടരുന്ന ഹമാസിന്റെ ആയുധശേഷി തകര്‍ക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.