കാട്ടാക്കട ബസ്‌സ്റ്റാൻഡിന് സമീപം അനധികൃതമായി സൂക്ഷിച്ച സ്വർണം പിടിച്ചെടുത്തു

single-img
22 July 2014

downloadകാട്ടാക്കട ബസ്‌സ്റ്റാൻഡിന് സമീപം അനധികൃതമായി സൂക്ഷിച്ച സ്വർണം പിടിച്ചെടുത്തു. 17 ലക്ഷത്തിലധികം വിലമതിക്കുന്ന 582 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വാഹനത്തിനുള്ളിൽ പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കോഴിക്കോട് സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 

 

തിങ്കളാഴ്ച രാത്രി ഏഴിന് വില്പന നികുതി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. തലസ്ഥാനത്തെ വിവിധ ജുവലറികളിലേക്ക് വിതരണത്തിനായി എത്തിച്ച സ്വർണമാണെന്നാണ് സൂചന. എന്നാൽ സ്വർണത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആരും തയാറായിട്ടില്ല. നേരത്തെ ദിവസങ്ങൾക്കു മുമ്പ് നെയ്യാറ്റിൻകരയിൽ നിന്ന് 16 ലക്ഷത്തിന്റെ അനധികൃത സ്വർണം പിടിച്ചെടുത്തിരുന്നു.