തെക്കന്‍ ഡല്‍ഹിയിൽ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മൂന്നു യുവാക്കള്‍ മരിച്ചു

single-img
22 July 2014

fsg-crime-scene-response-unit-01തെക്കന്‍ ഡല്‍ഹിയിലെ ആര്‍.കെ.പുരയില്‍ കഴിഞ്ഞ ദിവസം കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മൂന്നു യുവാക്കള്‍ മരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന ലക്ഷ്മണ്‍, ബല്‍വീന്ദര്‍, നിശാന്ത് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 25നും 30നു ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ആര്‍.കെ.പുര സെക്ടര്‍ നാലില്‍ നിര്‍ത്തിയിട്ട ഹോണ്ട സിറ്റി കാറിലാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.