ജഡ്ജി നിയമനത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ്

single-img
22 July 2014

ManmohanSingh.jpg67ജഡ്ജിമാരുടെ നിയമനത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സമ്മതിച്ചു. സംഭവത്തില്‍ മുന്‍ നിയമമന്ത്രി പറഞ്ഞതിൽ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജഡ്ജിമാരുടെ നിയമനത്തില്‍ ഡിഎംകെ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മുന്‍ നിയമമന്ത്രി എച്ച്. ആര്‍ ഭരദ്വാജ് നേരത്തേ പറഞ്ഞിരുന്നു.

മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ജഡ്ജി നിയമന വിവാദം വീണ്ടും സജീവമായത്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്കാരായ ജഡ്ജിമാരെ മാറ്റണമെന്ന് കൊളീജിയം ശിപാര്‍ശ നല്‍കിയിട്ടും അന്ന് അത് നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

ഡിഎംകെ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വ്യക്തിയുടെ സമ്മര്‍ദ്ദത്തേ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയിലെ ആരോപണ വിധേയനായ ജഡ്ജി അശോക് കുമാറിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും. മാത്രമല്ല അശോക് കുമാറിന് ഒരു വര്‍ഷം കൂടി ജഡ്ജിയായി തുടരുവാനുള്ള അനുമതിയും അന്ന് നല്‍കിയതായും കട്ജു പറഞ്ഞു. വിവാദത്തേ കുറിച്ച് മന്‍മോഹന്‍ സിംഗ് പ്രതികരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിഷയത്തിലുള്ള പ്രതികരണം.