പെൺകുട്ടിക്ക് വേണ്ടി എട്ടാം ക്ലാസ്സുകാരൻ 10-)ം ക്ലാസ്സുകാരന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിച്ചു

single-img
22 July 2014

bladeമുംബയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി പത്താം ക്ലാസ്സ് വിദ്യാർത്ഥിയുടെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു. 30 ഓളം തുന്നികെട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം കുട്ടികൾക്കുള്ള റിമാന്റ് ഹോമിലേക്ക് മാറ്റി.

ഫാത്തിമാ ദേവി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലാണ് സംഭവം നടന്നത്. ടോയിലറ്റിലേക്ക് പോവുകയായിരുന്ന 10-)ം ക്ലാസ്സുകാരനെ എട്ടാം ക്ലാസ്സുകാരൻ ബ്ലേഡ് കൊണ്ട് കഴുത്തിലും മുഖത്തും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് കാരണമായി പറയുന്നത് കഴിഞ്ഞയാഴിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി നടന്ന അടിയുടെ തുടർച്ചയാണെന്നാണ്.

ആശുപത്രി കിടക്കയിൽ വെച്ച് പരിക്കേറ്റ് കുട്ടി പറഞ്ഞത്, തന്റെ സുഹൃത്തുക്കളും മറ്റൊരു വിഭാഗം കുട്ടികളും തമ്മിൽ നടന്ന സംഘട്ടനത്തെ താൻ എതിർത്തിരുന്നു. ഇതേ തുടർന്ന് എതിർ വിഭാഗത്തിലെ ചില കുട്ടികൾ പരിക്കേറ്റ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിൽപ്പെട്ട കുട്ടിയാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത്.

തിങ്കളാഴിച്ച രാവിലെ ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും, തുടർന്ന് എട്ടാം ക്ലാസ്സ്കാരൻ പത്താം ക്ലാസ്സ്കാരനെ ബ്ലേഡ് കൊണ്ട് പരിക്ക് ഏൽപ്പിക്കുകയുമാണ് ഉണ്ടായതെന്നാണ് പോലീസ് ഭാഷ്യം. പെൺകുട്ടിക്ക് പ്രതിയോടുള്ള മതിപ്പു കൂട്ടാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും പോലീസ് അഭിപ്രായപ്പെട്ടു. പെൺകുട്ടിക്ക് ഇതേപറ്റി ഒന്നും അറിയില്ലെന്നും അതിന്നാൽ ഇതുവരെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.