ഇന്നുമുതല്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ ഇ-ഡിക്ലറേഷന്‍ നിലവില്‍ വരും

single-img
21 July 2014

Valayarവാളയാര്‍ ചെക് പോസ്റ്റില്‍ ഇ-ഡിക്ലറേഷന്‍ പദ്ധതി രാവിലെ പത്തിനു പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ ഡിക്ലറേഷനില്ലാത്ത വാഹനങ്ങളുടെ ചെക്‌പോസ്റ്റിലൂടെയുള്ള പ്രവേശനം കര്‍ശനമായി തടയാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചരക്കുനീക്കം സുഗമമാക്കുന്നതിനു രണ്ടാം ഗ്രീന്‍ചാനലും തുറന്നിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റ് ഭാഗത്ത് ആരംഭിച്ച ഗ്രീന്‍ ചാനലിലൂടെ ഗതാഗതവകുപ്പിന്റെയും വാണിജ്യ നികുതിയുടെയും പരിശോധന നടത്തും. ആര്‍ടിഒയാണ് രണ്ടാം ഗ്രീന്‍ചാനല്‍ നിയന്ത്രിക്കുക. തിങ്കളാഴ്ച ഇ- ഡിക്ലറേഷന്‍ പൂര്‍ണമാകുമെങ്കിലും അതിനുമുമ്പു സാധാരണ നിലയില്‍ നികുതി ഒടുക്കിയവരെയും കടത്തിവിടും. മുമ്പ് വാളയാര്‍ ചെക്‌പോസ്റ്റ് കടക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തിരുന്നത് ഇനിമുതല്‍ 15 മിനിട്ടായി കുറയുമെന്നാണു പ്രതീക്ഷ.