ആദര്‍ശം കൊണ്ട് സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല; താനാണ് എക്‌സൈസ് മന്ത്രിയെങ്കില്‍ 418 ബാറുകളും തുറക്കുമായിരുന്നു: കേരള രാഷ്ട്രീയത്തില്‍ വക്കം വീണ്ടും ചുവടുവെച്ചു തുടങ്ങി

single-img
21 July 2014

Vakkomഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ വക്കം പുരുഷോത്തമന്‍ രാഷ്‌രടീയ മേഖലകില്‍ പതുക്കെ ചുവടുവെച്ചു തുടങ്ങി. ബാര്‍ വിഷയത്തിലാണ് വക്കം പ്രസ്താവനയുമായി രംഗയത്തെത്തിയത്. ബാര്‍ തര്‍ക്കത്തില്‍ ഒരു നേതാവിന്റെയും പിടിവാശി ശരിയല്ല. ആദര്‍ശം കൊണ്ടുമാത്രം സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ലെന്നും താന്‍ എക്‌സൈസ് മന്ത്രിയായിരുന്നെങ്കില്‍ 418 ബാറുകളും നേരത്തെ തുറക്കുമായിരുന്നുവെന്നും വക്കം പുരുഷോത്തമന്‍ അറിയിച്ചു.

സ്പീക്കര്‍ സ്ഥാനത്ത് ഇരുന്നിട്ടും താന്‍ പാര്‍ട്ടി താല്പര്യം സംരക്ഷിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തിരുന്നും മണ്ഡലം നോക്കാന്‍ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും വക്കം കാര്‍ത്തികേയന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി.

കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുനസംഘടനാ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും വക്കം പറഞ്ഞു. വ്യാപകമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയാറാകില്ല. സംഘടനാനേതൃത്വത്തിലേക്ക് കാര്‍ത്തികേയന് ഇപ്പോള്‍ വരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.