മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് തിരുവഞ്ചൂര്‍

single-img
21 July 2014

THIRUVANCHOORമുഖ്യമന്ത്രിയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയെ കുളംതോണ്ടിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നു തിരുവഞ്ചൂര്‍ ആരോപിച്ചു. സ്വകാര്യബസിന് ദീര്‍ഘദൂരസര്‍വീസിനുള്ള അനുമതി നല്കിയത് വിഎസ് സര്‍ക്കാരാണ്. സിഐടിയു പിന്നെ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.