ഏറ്റവും നീളം കൂടിയ ബോളിവുഡ് നടി?സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പരീക്ഷയിലെ ചോദ്യം വിവാദത്തിൽ

single-img
21 July 2014

deepika-padukone-bikiniതാഴെ തന്നിരിക്കുന്ന നടിമാരിൽ ഏറ്റവും പൊക്കം കൂടിയതാര്? ചോദ്യം കേട്ട് ചിന്തിക്കാൻ വരട്ടെ, ഏതെങ്കിലും സിനിമാ വാരികയിലോ ഫാഷൻ ഷോ മത്സരത്തിലോ വന്ന ചോദ്യമല്ലിത്. ഇന്നലെ ഞായറാഴിച്ച നടന്ന എസ്സ്.എസ്സ്.സി യുടെ കമ്പയിന്റ് ഗ്രാജുവേറ്റ് ലെവെലിന്റെ ചോദ്യപ്പേപ്പറിൽ വന്നതാണി ചോദ്യം.

ഓപ്ഷനായിട്ട് വന്നാതകട്ടെ ഹുമ ഖുരേഷി, കത്രീനാ കൈഫ്, ദീപിക പദുകോൺ, പ്രീതി സിന്റ. പ്രീതി സിന്റയെ എന്തായാലും പൊക്കത്തിന്റെ കാര്യത്തിൽ ഒഴിവാക്കം ബാക്കി മൂന്ന് പേർക്കും സാമാന്യം നല്ല പൊക്കമുണ്ട്. ഈ താര സുന്ദരിമാരുടെ ബിക്കിനി ചിത്രം എന്തായലും നമ്മുടെ മനസ്സിൽ വന്നുകാണും. പിന്നെ ഏകാഗ്രതയോടെ പരീക്ഷയെഴുതുന്ന ഉദ്ദ്വോഗാർത്ഥിയുടെ അവസ്ഥയെന്താകും.

കത്രീനാ കൈഫിനോപ്പം അഭിനയിക്കുന്ന പല സൂപ്പർസ്റ്റാറുകളും ഏണി വെച്ചോ സ്റ്റൂൾ ഉപയോഗിച്ചോ ആണ് അവരെ വാരി പുണരുന്നത്. ആ ഉത്തരത്തിലേക്ക് പോകും മുൻപ് ദീപിക പദുകോൺ ഓപ്ഷണിലുണ്ട് പുള്ളിക്കാരിയും ഇത് പോലെ പൊക്കം കൂടിയ നടിയാണ്, രണ്ടും കല്പിച്ച് ദീപികയുടെ ഓപ്ഷനെ തന്നെ കറുപ്പിച്ച് കാണും ഉദ്ദ്വോഗാർത്ഥികൾ.

ഉദ്ദ്വോഗാർത്ഥികളുടെ മാനസിക ശേഷി അളക്കുന്ന ഭാഗത്തുള്ള ചോദ്യാമായിട്ടാണ് എസ്സ്.എസ്സ്.സി ചോദിച്ചത്. 10 ലക്ഷപേരെഴുതുന്ന പരീക്ഷയിൽ നിന്നു കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചോദിച്ച ഏറ്റവും “നിലവാരമുള്ള” നിരവധി ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്.

മറ്റൊരു ചൊദ്യം നോക്കു, രണ്ട് വാക്യങ്ങളാണ് തന്നിരിക്കുന്നത് (1)എല്ലാ സ്ത്രീകളും പൂച്ചകളാണ് (2) എല്ലാ പൂച്ചകളും എലികളാണ്. ഉത്തര സൂചികയിൽ നൽകിയിരിക്കുന്നത് ഇങ്ങനെ എല്ലാ സ്ത്രീകളും എലികളാണ് അല്ലെങ്കിൽ എല്ലാ എലികളും സ്ത്രീകളാണ്. തികഞ്ഞ സ്ത്രീവിരുദ്ധം.

ഉദ്ദ്വോഗാർത്ഥികളുടെ മാനസിക ശേഷി അളക്കുന്ന ചോദ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം സ്ത്രീവിരുദ്ധ പരമായ ചോദ്യങ്ങൾ ഉണ്ടാക്കുന്ന അതികൃതരുടെ മനോഭാവത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇങ്ങനെ പോയാൽ ഭാവിയിൽ നായികയുടെ സ്തനത്തിന്റെയും നിതംബത്തിന്റെയും വലിപ്പം വരെ ചോദിക്കാൻ സാധ്യതയുണ്ട്. കൂടാതെ സ്ത്രീകളെ എലിയായും പൂച്ചയായും പട്ടിയായും ചോദ്യങ്ങളിലൂടെ ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ സർക്കാർ വകുപ്പുകളിലേക്ക് ഉദ്ദ്വോഗാർത്ഥികളെ ജോലിക്ക് തിരഞ്ഞെടുക്കുന്ന എസ്സ്.എസ്സ്.സി കൂടിയാകുമ്പോൾ അവസ്ഥ ദയനീയമാകും.