പുകവലി മൂലം ഭര്‍ത്താവ് മരിച്ചു; ഭാര്യയ്ക്ക് 2360 കോടി ഡോളര്‍ നഷ്ടപരിഹാരം

single-img
21 July 2014

Camel_cigarettesഭര്‍ത്താവ് അമിത പുകവലി മൂലം മരിച്ചതിനു ഭാര്യയ്ക്ക് 2360 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കന്‍ കോടതി വിധിച്ചു. കാമല്‍ സിഗരറ്റിന്റെ ഉത്പാദകരായ രാജ്യത്തെ പ്രമുഖ പുകയില കമ്പനിയായ ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് ടുബാക്കോ കമ്പനിക്കാണു സിന്ധ്യ റോബിന്‍സണ്‍ എന്ന സ്ത്രീയുടെ പരാതി പരിഗണിച്ചു കോടതി ഈ ഭീമന്‍ പിഴയിട്ടത്.

പുകവലി മൂലം ജീവന്‍ നഷ്ടപ്പെട്ടാല്‍ കമ്പനി നിയമാനുസൃതം നല്‍കേണ്ട 16.8 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരത്തുകയ്ക്കു പുറമെയാണ് ഈ ഭീമന്‍ പിഴയും. 1996ലാണ് സിന്ധ്യ റോബിന്‍സന്റെ ഭര്‍ത്താവ് അമിത പുകവലിമൂലം ശ്വാസകോശാര്‍ബുദം ബാധിച്ചു മരിച്ചത്. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു കമ്പനി വേണ്ടരീതിയില്‍ ബോധവത്കരിക്കാത്തതു കൊണ്ടാണു തന്റെ ഭര്‍ത്താവ് അമിത പുകവലിക്കാരനും അതുവഴി ശ്വാസകോശാര്‍ബുദബാധിതനുമായതെന്നു കാണിച്ച് 2008ലാണു സിന്ധ്യ റോബിന്‍സണ്‍ നിയമനടപടി തുടങ്ങിയത്.അതേസമയം, കോടതിയുടെ ഉത്തരവ് സാമാന്യയുക്തിക്കോ നീതിക്കോ നിരക്കുന്നതല്ലെന്നാണു കമ്പനി അധികൃതര്‍ വിശദീകരിച്ചു. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും കമ്പനി പറഞ്ഞു.