ഇനി പങ്കാളിയുടെ ചതി അറിയാനും സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷന്‍

single-img
21 July 2014

Boyfriend Tracker appഇനി മുതൽ നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷന്‍ വന്നു കഴിഞ്ഞു. എംകപ്പിള്‍ എന്ന പേരിലുള്ള ഈ ആപ്ലികേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ പങ്കാളി സ്മാർട്ട്ഫോണിലൂടെ നടത്തുന്ന ഏല്ലാ പ്രവര്‍ത്തനവും ചോര്‍ത്താന്‍ സാധിക്കുമെന്ന് ഇത് നിര്‍‌മ്മിച്ച എംസ്പൈ എന്ന ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് ആപ് പറയുന്നു.

ഫോണില്‍ സ്ഥാപിക്കുന്ന കുക്കി വഴി നിങ്ങള്‍ക്ക് ആ ഫോണില്‍ നടക്കുന്ന ടെക്സ്റ്റ് ഇ-മെയില്‍ പങ്കുവയ്ക്കലുകള്‍, സ്കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം എന്നിവ ഈ ആപ്ലികേഷന്‍ വഴി അറിയാന്‍ സാധിക്കും.

എംകപ്പിള്‍ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം വരെ അറിയാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതക്കള്‍ പറയുന്നത്. കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് വേണ്ടിയാണ് ആദ്യം ഈ ആപ്ലികേഷന്‍ ഇറങ്ങുന്നതെങ്കില്‍ പിന്നീട് വ്യാപകമായി തന്നെ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

ഐഎഎന്‍എസ് ഏജന്‍സിയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ആപ്ലികേഷന്‍ വ്യക്തി സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നാണ് ചില ടെക് വിദഗ്ധരുടെ വാദം