മധ്യവയസ്കയെ പൊതുജനമധ്യത്തിൽ വിവസ്ത്രയാക്കി മർദ്ദിച്ചു

single-img
21 July 2014

woman-molestedമധ്യവയസ്കയെ പൊതുജനമധ്യത്തിൽ വിവസ്ത്രയാക്കി മർദ്ദിച്ചു. പറ്റ്നയിൽ നിന്നും 50 കിലോമീറ്റർ ദൂരെയുള്ള നിസാമുദ്ദീൻപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ട് യുവാക്കളെ തട്ടിക്കോണ്ട് പോയി കൊന്നകേസിലെ കുറ്റാരോപിതയായ ഈ മധ്യവയസ്ക. 40 വയസ്സുള്ള സംഗീത ദേവിയെയാണ് ചില ആളുകൾ ചേർന്ന് ബുധനാഴിച്ച രാത്രി ആളുകളുടെ മുന്നിൽ വെച്ച് വിവസ്ത്രയാക്കി മർദ്ദിച്ചത്.

മർദ്ദിക്കാൻ കാരണമായി പറയുന്നത്, ഇവരോടൊപ്പം ഭൂമിയിടപാടുമായി ബന്ധപ്പെട്ട രണ്ട് യുവാക്കളുടെ തിരോധാനവും തുടന്നുള്ള കൊലപാതകവുമാണ്. യുവാക്കളുമായി ബന്ധപ്പെട്ടവരാണ് ചെയ്തതെന്ന് സംശയിക്കുന്നു.

യുവാക്കളുടെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.

സംഗീത ദേവിയുടെ വീട്ടിലെത്തിയ ചിലർ വീട് തല്ലിതകർക്കുകയും പൊതുജനമധ്യത്തിൽ വിവസ്ത്രയാക്കിമർദ്ദിക്കുകയും ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം.

ഇപ്പോൾ അവർ ആശുപത്രിയിലാണ്. പോലീസ് 3 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഒന്ന് കൊല്ലപ്പെട്ട ഒരു യുവാവിന്റെ പിതാവ് നൽകിയ അടിസ്ഥാനത്തിൽ സ്ത്രീക്കെതിരേയും മറ്റ് രണ്ടെണ്ണം സ്ത്രീയെ മർദ്ദിച്ചർക്കെതിരേയുമാണ്.