ആദ്യ ദിനങ്ങള്‍ ഇങ്ങനെയായിരുന്നു; മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 17 ലക്ഷം

single-img
21 July 2014

modi-3_660_122012095039 (1)മേയ് 26 നുള്ള നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന് ചെലവായത് 17.60 ലക്ഷം രൂപ. വിവരാവകാശ പ്രവര്‍ത്തകനായ രമേഷ് വര്‍മ നല്‍കിയ അപേക്ഷയിന്‍മേലാണ് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയിരിക്കുന്നത്. ഫര്‍ണിച്ചര്‍ അടക്കമുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഇത്രയും തുക ചെലവാക്കിയിരിക്കുന്നത്.

അതേസമയം, ചടങ്ങില്‍ ചെലവായ തുകയുടെ കണക്കുകള്‍ റെക്കാര്‍ഡുകളില്‍ സൂക്ഷിക്കാറില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 4017 അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.