ചാര്‍ജ്‌ ചെയ്‌തു കൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരിച്ചു

single-img
21 July 2014

download (3)ചാര്‍ജ്‌ ചെയ്‌തു കൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരിച്ചു. ശനിയാഴ്‌ച രാത്രി 11 മണിയോടെ വീട്ടില്‍വച്ചായിരുന്നു സംഭവം. .മഞ്ഞാടി കൊമ്പാടി പുത്തന്‍പുരയ്‌ക്കല്‍ കുട്ടപ്പന്‍ പിള്ളയുടെ മകന്‍ ഇലക്‌ട്രിഷ്യനായ അഭിലാഷാണു മരിച്ചത്‌. ഷോക്കേറ്റയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌കാരം പിന്നീട്‌.