മില്‍മ പാലിന് കൂട്ടിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

single-img
21 July 2014

download (2)മില്‍മ പാലിന് കൂട്ടിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. തിരുവനന്തപുരം മേഖലാ യൂണിയന്‍ വിതരണം ചെയ്യുന്ന കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാലിന് ലിറ്ററിന് നാലുരൂപയാണ് കൂടുന്നത്.
മില്‍മ പാല്‍ ലിറ്ററിന് മൂന്ന് രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം കൊഴുപ്പ് കുറഞ്ഞ മഞ്ഞ ക്കവര്‍ പാലിന് ലിറ്ററിന് 36 രൂപയാകും. തിരുവനന്തപുരം മേഖലാ യൂണിയനില്‍ മാത്രം വിതരണം ചെയ്യുന്നതാണ് മഞ്ഞക്കവര്‍ പാല്‍.

 

പുതുക്കിയ നിരക്ക് പ്രകാരം അരലിറ്ററിന്റെ മഞ്ഞ ക്കവര്‍ പാലിന് ഇനി 18 രൂപ നല്‍കണം. തിങ്കളാഴ്ച മുതല്‍ സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാല്‍ ലിറ്ററിന് 38 രൂപയും ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പച്ച ക്കവര്‍ പാലിന് 40 രൂപയും നല്‍കണം.

 

തിരുവനന്തപുരം മേഖലാ യൂണിയന്‍ 3.8 ശതമാനം കൊഴുപ്പുള്ള പച്ചക്കവര്‍ പാല്‍ പുതിയതായി വിപണിയില്‍ എത്തിക്കും. അരലിറ്ററിന്റെ ഈ പാലിന് 20.50 രൂപയാണ് നല്‍കേണ്ടത്.മില്‍മ പാല്‍ വില വര്‍ധിപ്പിച്ചെങ്കിലും അനുബന്ധ ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.