ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കേജരിവാള്‍ ഗവര്‍ണറെ കാണും

single-img
21 July 2014

Kejariwalഒരിക്കല്‍ രാജിവെച്ച് ഇറങ്ങിപ്പോയ ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ഇന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടണ്ടും അധികാരത്തിലേറാന്‍ എഎപി ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി ഞായറാഴ്ച അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നേതൃത്വത്തിന്റെ ഈ തീരുമാനം.