സുപ്രീംകോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം

single-img
21 July 2014

Katjuയുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഡേയ കട്ജുവിന്റെ വിവാദ വെളിപ്പെടുത്തലില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാരാണ് ബഹളംവച്ചത്. ഇതേതുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചു.

ഗാസ വിഷയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തല്‍ എഡിഎംകെ രാജ്യസഭയില്‍ വലിയ വിഷയമായി ഉയര്‍ത്തിയത്. ലോക്‌സഭയിലും പ്ലക്കാര്‍ഡുകളുമായി എഡിഎംകെ എംപിമാരടക്കം ബഹളംവച്ചു. എന്നാല്‍ ശൂന്യവേളയില്‍ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എംപിമാര്‍ അയഞ്ഞു.