പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിക്കാനാകില്ല; ഇ.പി. ജയരാജനെ തിരുത്തി പി. ജയരാജന്‍

single-img
21 July 2014

jayarajan1ഇ.പി. ജയരാജന്റെ പഠിപ്പുമുടക്കിയുള്ള സമരമാര്‍ഗം കാലഹരണപ്പെട്ടെന്ന പ്രസ്താവന തിരുത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിക്കാനാകില്ല. എന്നാല്‍ ഏതുകാര്യത്തിലും പഠിപ്പുമുടക്കിയുള്ള നടപടി ഉപേക്ഷിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിഷയത്തില്‍ സംവാദങ്ങള്‍ നടക്കുന്നുണെ്ടന്നും പി. ജയരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല, പഠിക്കുകയാണു വേണ്ടതെന്നാണ് ഇ.പി. ജയരാജന്‍ നേരത്തെ പറഞ്ഞത്.