വിഷപാമ്പുകളെ പ്രസവിക്കുന്ന പാലസ്തീന്‍ അമ്മമാരെ കൊന്നൊടുക്കണം; രണ്ടുകുട്ടികളുടെ മാതാവായ ഇസ്രയേല്‍ എം.പിയുടെ ക്രൂരമായ പ്രസ്താവന

single-img
21 July 2014

AYELET_SHAKEDവിഷപാമ്പുകളെ പ്രസവിക്കുന്ന പലസ്തീനി അമ്മമാരെയും കൊന്നാടുക്കണമെന്ന് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗമായ അയലെറ്റ് ഷാക്കേദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കി ഇസ്രയേല്‍ പലസ്തീനെതിരേ ശക്തമായ ആക്രമണം നടത്തുന്നതിനിടയിലാണ് വിവാദപ്രസ്താവനയുമായി ഇസ്രയേല്‍ എംപി രംഗത്തെതത്ിയത്.

ഷാക്കേദിന്റെ പറയുന്നത് എല്ലാ പലസ്തീനികളും ഇസ്രയേലികളുടെ ശത്രുക്കളാണെന്നും അവര്‍ കൊല്ലപ്പടേണ്ടവരാണെന്നുമാണ്. നേരിട്ട് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും എല്ലാ ഭീകരതയ്ക്കും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു പുരുഷന്റെയും സ്ത്രീയുടേയും രക്തമുണ്ടെന്നും അതുകൊണ്ടു തന്നെ അവരെല്ലാം എതിരാളികളാണെന്നും അവര്‍ പറയുന്നു. പൂക്കളും ചുംബനവും കൊണ്ട് സ്വന്തം മക്കളെ നരകത്തിലേക്ക് അയയ്ക്കുന്നവരും മക്കളോടൊപ്പം നരകത്തിലേക്ക് പോണം. അല്ലെങ്കില്‍ അവര്‍ വീണ്ടും ഇത്തരം വിഷപ്പാമ്പുകളെ സൃഷിടിക്കുമെന്നും ഷാക്കേദ് പറയുന്നു.
ഷാക്കേദിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തുര്‍ക്കി പ്രധാനമന്ത്രിയാണ് ശക്തമായ പ്രതികരണവുമായി ഷാക്കേദിന്റെ ഫേസ്ബുക്കില്‍ കമന്റിട്ടത്. ഇസ്രായേലിന്റെ ചെയ്തികള്‍ ഹിറ്റ്‌ലറിന്റെ ക്രൂരതകളെ പോലും ചെറുതാക്കുന്നതാണെന്നാണ്് തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ്പ് എര്‍ഡോഗന്‍ പ്രതികരിച്ചത്. ഒരു ഇസ്രായേലി സ്ത്രീ, അതും ഇസ്രയേല്‍ പാര്‍ലമെന്റ് അംഗം തന്നെ പലസ്തീന്‍ അമ്മമാരെ കൊന്നൊടുക്കണമെന്ന് പറയുന്നതിലൂടെ ഇവരുടെ മനോഭാവവും ഹിറ്റ്‌ലറുടേതും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

ശക്തമായ പ്രതികരണങ്ങളാണ് ഈ പോസ്റ്റിനെതിരെ വന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും ദുഷ്ടമനസ്സുള്ളവളാണ് നിങ്ങളെന്നും ക്രൂരത ചെയ്യുകയും നാണമില്ലാതെ അതിനെ ന്യായീകരിക്കുയും ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് നരകമാണ് ലഭിക്കുന്നതെന്നും പ്രതികരണങ്ങള്‍ പറയുന്നു. നിങ്ങളുടെ സുന്ദരമായ മുഖം നിരാശയും ക്രൂരമായ മാനസീകാവസ്ഥമൂലം വികൃതമാകുന്നുവെന്നും പലരും പ്രതികരിച്ചിരിക്കുന്നു.