മന്ത്രിസഭാ ഉപസമിതി പ്ലസ്ടു വിഷയത്തില്‍ ഇന്നു വീണ്ടും യോഗം ചേരും

single-img
21 July 2014

schoolപുതിയ പ്ലസ്ടു സ്‌കൂളും ബാച്ചും അനുവദിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി ഇന്നു വീണ്ടും യോഗം ചേരും. തര്‍ക്കത്തെത്തുടര്‍ന്നു തീരുമാനമാകാതെ കിടക്കുന്ന പ്ലസ്ടു സ്‌കൂളുകളുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണു ശ്രമം. പട്ടികയില്‍ ഇപ്പോഴുള്ള 800 സ്‌കൂളുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണു യോഗം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാനും എറണാകുളത്തിനു വടക്കോട്ടുള്ള 101 ഹൈസ്‌കൂളുകള്‍ രണ്ടു ബാച്ചുകള്‍ വീതമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി ഉയര്‍ത്താനുമാണു തീരുമാനം.