മന്ത്രിയടക്കം 32 എംഎല്‍എമാര്‍ രാജിവച്ചു; ആസാം മന്ത്രിസഭയില്‍ പ്രതിസന്ധി

single-img
21 July 2014

Tarunആസാമില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മയടക്കം 32 എംഎല്‍എമാര്‍ രാജി വെച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ എതിര്‍ക്കുന്ന വിഭാഗമാണ് രാജിവച്ചത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരുണ്‍ ഗോഗോയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും വിമത എംഎല്‍എമാരെ അടക്കിനിര്‍ത്താന്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. വരുംദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന്, രാജിവച്ച ഹിമാന്ത ശര്‍മ അറിയിച്ചു. അതേസമയം, പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗോഗോയ് സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് അറിയിച്ച് എംഎല്‍എമാര്‍ രാവിലെ ഗവര്‍ണറെ കണ്ടിരുന്നു.