വിവാഹശേഷം പുതിയ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടില്ലെന്ന് അമല പോൾ

single-img
21 July 2014

Amala-Paul-Wallpapers-2014-4വിവാഹശേഷം താൻ പുതിയ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടില്ലെന്ന് അമല പോൾ .മലയാളത്തിൽ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന സിനിമയും മോഹൻലാൽ നായകനാവുന്ന ജോഷിയുടെ സിനിമയായ ലൈല ഓ ലൈല എന്ന സിനിമയും മാത്രമാണ് താനിപ്പോൾ ചെയ്യുന്നതെന്ന് അമല പറഞ്ഞു.

 

വിവാഹം തീരുമാനിച്ചതിനെ തുടർന്ന് വാസ്തു നീ വേണുക എന്ന തെലുങ്ക് സിനിമയിൽ നിന്ന് അമല പിന്മാറിയിരുന്നു. പിന്നീട് ആ സിനിമ വീണ്ടും തുടങ്ങുന്നതിന് വേണ്ടി നിർമാതാവ് അമലയെ സമീപിച്ചതായും നേരത്തെ വാർത്തകൾ വന്നിരുന്നു . എന്നാൽ അക്കാര്യം അമല തള്ളി.

 

നേരത്തെ തമിഴ് സംവിധായകൻ എ.എൽ.വിജയുമായുള്ള വിവാഹശേഷം തെന്നിന്ത്യൻ നടി അമല പോൾ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെയും കൃത്യമായ ഒരു മറുപടി ലഭിച്ചിരുന്നില്ല.