ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ കടുത്ത ആരാധികയാണ് താനെന്ന് ആലിയ ഭട്ട്

single-img
21 July 2014

Alia-Bhatt-Upcoming-filmsBirthday-dateAffairsബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ കടുത്ത ആരാധികയാണ് താനെന്ന് യുവ ഹിന്ദി നടി ആലിയ ഭട്ട് . ഷാഹിദ് മികച്ചൊരു അഭിനേതാവാണെന്നും മറ്റുള്ളവരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണെന്നും ആലിയ പറഞ്ഞു.

 
എനിക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ് ഷാഹിദിന്റെ ഇഷ്ക് വിഷ്ക് എന്ന സിനിമ കാണാൻ മുംബയിൽ പോയത്. അന്നു മുതൽ ഷാഹിദിനോട് എനിക്ക് ആരാധനയും പ്രണയവുമാണ് – ആലിയ പറഞ്ഞു.

 
നിലവിൽ വികാസ് ബാൽ സംവിധാനം ചെയ്യുന്ന ശാന്താർ എന്ന ചിത്രത്തിൽ ഷാഹിദിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് ആലിയ. ഈ വർഷം അവസാനമാണ് ശാന്താറിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. ലണ്ടനിലായിരിക്കും ചിത്രീകരിക്കുക.