മന്ത്രവാദത്തിനിടെ യുവതിയെ കൊന്ന വ്യാജ സിദ്ധൻ പോലീസ് പിടിയിൽ

single-img
21 July 2014

sirajudheenകൊല്ലം: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ സിദ്ധനെ പത്തനംതിട്ടയില്‍ വെച്ച് പോലീസ് പിടികൂടി. മുഹമ്മദ് സിറാജുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. തഴവ സ്വദേശി ഹസീന(26)യാണ് ദിവസങ്ങള്‍ക്ക് മുമ്പാണ് കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ ചവിട്ടേറ്റ് മരിച്ചത്.

ജിന്ന്ബാധ ഒഴിപ്പിക്കാനായി പിതാവ് ഹസീനയെ മന്ത്രവാദിയെ ഏല്‍പ്പിക്കുകയായിരുന്നു. ബാധയൊഴിപ്പിക്കുന്നതിനിടെ ചവിട്ടേറ്റ് ഹസീനയുടെ നട്ടെല്ല് തകര്‍ന്ന് വയറിനുള്ളില്‍ രക്തം കട്ടപ്പിടിച്ചാണ് മരണം സംഭവിച്ചത്.

സംഭവത്തിന് പിന്നാലെ മന്ത്രവാദിയായ സിറാജുദ്ദീന്‍ ഒളിവില്‍ പോയി. സംഭവത്തില്‍ പിതാവിനേയും മന്ത്രവാദിയുടെ സഹായിയേയും പോലീസ് പിടികൂടിയിരുന്നു. മരിച്ച ഹസീനയുടെ പിതാവ് ഹസ്സന്‍കുഞ്ഞ്, മന്ത്രവാദിയുടെ സഹായി കബീര്‍ എന്നിവരെ 14 ദിവസത്തേക്ക് കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു.