ജി.കാർത്തികേയൻ മന്ത്രിസഭയിൽ ചേരുന്നതിനെ താൻ എതിർത്തിട്ടില്ലെന്ന് പി.പി.തങ്കച്ചൻ

single-img
20 July 2014

download (20)ജി.കാർത്തികേയൻ മന്ത്രിസഭയിൽ ചേരുന്നതിനെ താൻ എതിർത്തിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ . അത്തരത്തിലുള്ള വാർത്തകൾ തെറ്റാണ് എന്നും മന്ത്രിസഭയിൽ ഇപ്പോഴുള്ളവരെല്ലാം മിടുക്കരാണെന്നും അദ്ദേഹം പറഞ്ഞു.

 

സ്പീക്കർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച കാർത്തികേയനെ മന്ത്രിസഭയിലെടുക്കേണ്ട ബാദ്ധ്യതയില്ലെന്ന് തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മിടുക്കന്മാരുള്ളതു കൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്നും തങ്കച്ചൻ പറഞ്ഞു.