ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും വഴിപിരിയുന്നു

single-img
20 July 2014

AZAD_2012521fജമ്മുകശ്മീരില്‍ കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും വഴിപിരിയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് വഴിപിരിയുന്നത് .

 

ഇതോടെ ആകെയുള്ള 87 നിയോജകമണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കേന്ദ്ര നേതാക്കളായ ഗുലാംനബി ആസാദും അംബികാ സോണിയും സംസ്ഥാനനേതാവ് സയ്ഫുദീന്‍ സോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

 

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ആദ്യമെടുത്തത് താനാണെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. പത്തുദിവസം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ഇക്കാര്യം അറിയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കാന്‍ അനുയായികള്‍ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണ് പാര്‍ട്ടിനയം വ്യക്തമാക്കാന്‍ സോണിയാ ഗാന്ധിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.