സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിസഹകരണ സമരത്തില്‍

single-img
20 July 2014

download (17)സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിസഹകരണ സമരത്തില്‍ . ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം കൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടങ്ങുന്നത്.
എന്നാൽ ചികില്‍സകള്‍ക്ക് മുടക്കം വരില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. അതേസമയം സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികളോട് സഹകരിച്ചില്ലെങ്കില്‍ ശമ്പളമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ ധനവകുപ്പ് സെക്രട്ടറി ഡയസ്നോണ്‍ പ്രഖ്യാപിച്ച് അത് ട്രഷറികളെ ഉള്‍പ്പെടെ അറിയിച്ചു.