തമിഴ് നടൻ ദണ്ഡപാണി നിര്യാതനായി

single-img
20 July 2014

Actor-Dhandapani-passesവില്ലൻ വേഷങ്ങളിലൂടെ തമിഴ് ചിത്രങ്ങളിൽ തിളങ്ങിയ നടൻ ദണ്ഡപാണി നിര്യാതനായി. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ശരത് കുമാർ നായകനായ സണ്ടമരുദം എന്ന ചിത്രത്തിന്രെ സെറ്റിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദണ്ഡപാണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

കാതൽ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ദണ്ഡപാണി തമിഴകത്ത് ഹിറ്റാകുന്നത്. അങ്ങനെ ‘കാതൽ ദണ്ഡപാണി’ എന്ന് അറിയപ്പെട്ടു. തില്ലാലങ്കടി,​ മരുതമലൈ,​ വേലായുധം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മലയാളത്തിൽ രാജമാണിക്യത്തിലും പോക്കിരിരാജയിലും ദണ്ഡപാണി വേഷമിട്ടിട്ടുണ്ട്.