കൽക്കരി അഴിമതിക്കേസിൽപബ്ലിക്‌ പ്രോസിക്യൂട്ടറാവാനില്ലെന്ന് ഗോപാൽ സുബ്രഹ്മണ്യം

single-img
20 July 2014

download (19)കൽക്കരി അഴിമതിക്കേസിൽപബ്ലിക്‌ പ്രോസിക്യൂട്ടറാവാനില്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറലും മുതിർന്ന അഭിഭാഷകനുമായ ഗോപാൽ സുബ്രഹ്മണ്യം .
സുപ്രീംകോടതിയിൽ ജഡ്‌ജിയായി നിയമിക്കുന്നതിന് കൊളീജിയം ഗോപാൽ സുബ്രഹ്മണ്യത്തിന്റെ പേര് നിർദ്ദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ അത് തള്ളിയിരുന്നു. ഇതാണ് പബ്ളിക് പ്രോസിക്യൂട്ടറാവുന്നതിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ സുബ്രഹ്മണ്യം സമ്മതിക്കുകയാണെങ്കിൽ മാത്രം പബ്ളിക് പ്രോസിക്യൂട്ടറാക്കിയാൽ മതിയെന്നാണ് കോടതി പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കൽക്കരി കുംഭകോണ കേസ് പരിഗണിക്കുന്നതിന് പ്രത്യേക കോടതി രൂപീകരിച്ച് പബ്ളിക് പ്രോസിക്യൂട്ടറായി സുബ്രഹ്മണ്യത്തെ നിയമിക്കാൻ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.