ബാംഗ്ലൂരിൽ ഒന്നാം ക്ലാസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ

single-img
20 July 2014

download (22)ബാംഗ്ലൂര്‍ വെബ്ജിയോര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ്സുകാരി സ്‌കൂളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ . കസ്റ്റഡിയിലുണ്ടായിരുന്ന സ്‌കൂളിലെ കായിക പരിശീലകന്‍ മുസ്തഫയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ കായിക അധ്യാപകനേയും സെക്യൂരിറ്റി ഗാര്‍ഡിനേയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

 

മൂന്നു ദിവസം മുമ്പാണ് ഒന്നാം ക്ലാസ്സുകാരിയെ കായിക അധ്യാപകനും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആറുവയസ്സുകാരി പീഡനത്തിനിരയായത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കുട്ടിയില്‍നിന്ന് വിവരം രക്ഷിതാക്കള്‍ അറിയുന്നത്.