വീക്ഷണത്തിന് ദേശാഭിമാനിയുടെ പിന്തുണ; വീക്ഷണത്തിന്റെ വീക്ഷണം ശരി

single-img
19 July 2014

eegiyanകോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് സി.പി.എം മുഖപത്രം ദേശാഭിമാനിയുടെ പിന്തുണ. വീക്ഷണത്തിന്റെ വിദ്യാഭ്യാസവകുപ്പിനെതിരായ വിമര്‍ശത്തെ അനുകൂലിച്ചാണ് ദേശാഭിമാനി രംഗത്ത് എത്തിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്തു തശന്നയാണെന്നും ലീഗിനെതിരെയുള്ള വീക്ഷണത്തിലെ ലേഖനം പൊതു അഭിപ്രായമാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിലെ അഴിമതി അഭിപ്രായവ്യത്യാസമായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ദേശാഭിമാനി സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ പൊതു അഭിപ്രായമാണ് കോണ്‍ഗ്രസ് മുഖപത്രം പ്രകടിപ്പിച്ചതെന്നും വിദ്യാഭ്യാസ വകുപ്പിലെല്ലാം അഴിമതി നിറഞ്ഞിരിക്കുന്നുവെന്നും ദേശാഭിമാനി പറയുന്നു.