കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കണമെന്നില്ല: പി.പി. തങ്കച്ചന്‍

single-img
19 July 2014

29TVTHANKACHAN_135897fജി കാര്‍ത്തികേയന്‍ രാജിവെച്ചുവെന്ന് കരുതി മന്ത്രിസഭയില്‍ ചേര്‍ക്കണമെന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കാര്‍ത്തികേയന്‍ അധികാരമോഹിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെയ്ക്കല്‍ കാര്‍ത്തികേയന്റെ വ്യക്തിപരമായ തീരുമാനമാണെങ്കിലും അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

മന്ത്രിസഭ പുനസംഘടനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഉണ്ടായാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പനസംഘടനാകാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും തങ്കച്ചന്‍ പറഞ്ഞു.