വഴിയില്‍കണ്ട പെരുമ്പാമ്പിനെ തല്ലിക്കൊന്നു കറിവച്ചു; ഒമ്പതു പേര്‍ അറസ്റ്റില്‍

single-img
19 July 2014

perumbabuവഴിയില്‍ കണ്ട പെരുമ്പാമ്പിനെ തല്ലിക്കൊന്ന് കറിവെച്ച ഒമ്പത് പേരെ ഇടുക്കി ചെറുതോണിയില്‍ വനപാലകര്‍ അറസ്റ്റ്‌ചെയ്തു.

ബിനു ജോസഫ്( 42), പുത്തന്‍പുരയില്‍ സുഭാഷ് ചന്ദ്രന്‍ (27), മിറ്റത്താനിയില്‍ സുമേഷ് മത്തായി( 26), നാട്ടാര്‍ വയലില്‍ എന്‍.എസ്.ജയന്‍(32), ചന്തയത്ത് എം.എ. ഗിരീഷ് കുമാര്‍(27), വെള്ളാപ്പള്ളി ജിന്‍സ് സണ്ണി,( 25) പുളിയാനിപ്പുഴയില്‍ അനിഷ് തങ്കച്ചന്‍ (33) പുത്തന്‍പുരയില്‍ സി.ആര്‍. ശിവകുമാര്‍( 32) മംഗളാംകുന്നേല്‍ ചങ്ങേകിഴക്കേതില്‍ ബിനില്‍ യോനപ്പന്‍(31) എന്നിവരെയാണ് ഇടുക്കി വാഴത്തോപ്പ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഉപ്പുകുന്ന് വഴി ചെറുമതാണിക്ക് വരികയായിരുന്ന അനീഷും ജിന്‍സും ഗിരീഷ്‌കുമാറുമാണ് പെരിങ്ങാശേരിയില്‍ ചെക്ക്‌പോസ്റ്റിനു സമീപം റോഡില്‍ പെരുമ്പാമ്പിനെ കണ്ടത്. കണ്ടയുടന്‍ വണ്ടി നിര്‍ത്ി മൂന്നുപേരും കൂടി പെരുമ്പാമ്പിനെ തല്ലിക്കൊന്ന് ഓട്ടോയില്‍ കയറ്റുകയായിരുന്നു.

പെരുമ്പാമ്പുമായി ചെറുതോണിയില്‍ എത്തിയ മൂവര്‍സംഘം ഇതിനെ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ക്ക് വിറ്റു. ഒരുകുപ്പി മദ്യവും 3000 രൂപയുമായിരുന്നു പ്രതിഫലം. തുടര്‍ന്ന് സുമമഷിന്റെ വീട്ടിലെത്തിച്ച പെരുമ്പാമ്പിനെ തോലുപൊളിച്ച് കറിവെയ്ക്കുന്നതിനിടയിലാണ് വനപാലകര്‍ എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ സ്ഥലശത്തത്തിയത്.

കറിവെച്ചതും കറിവെയ്ക്കാത്ത മാംസവും മതാലുപൊളിക്കാനുപയോഗിച്ച ആയുധങ്ങളും ഫോറസ്റ്റുകാര്‍ ഇവിടുന്ന് കണ്ടെടുത്തു. മണ്ണില്‍ക്കുഴിച്ചിട്ട അവശിഷ്ടങ്ങളും പുറത്തെടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാമ്പിനെ വിറ്റവരെയും പാമ്പിനെ കൊണ്ടുവന്ന കെഎല്‍ 6 എഫ് 8201 നമ്പര്‍ ഓട്ടോറിക്ഷയും പിടിയിലാകുകയായിരുന്നു.

പെരുമ്പാമ്പിന് 2 മീറ്റര്‍ നീളവും 15 കിലോ തൂക്കവുമുണ്ട്. വംശനാശം നേരിടുന്ന ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തില്‍പ്പെടുന്നതാണു പെരുമ്പാമ്പുകളെന്ന് വനപാലകര്‍ പറഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ ആര്‍. അദീശ്, പ്രിവന്റീവ് ഓഫീസര്‍ ആര്‍.വിനോദ്, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ ആര്‍. അജിത്ത്കുമാര്‍, കെ.എ. സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.