രാഷ്ട്രപതി പ്രണബ് മുഖർജി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

single-img
19 July 2014

140575383519presരാഷ്ട്രപതി പ്രണബ് മുഖർജി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ഇന്നുരാവിലെ ആണ് അദ്ദേഹം ദർശനം നടത്തിയത് .ക്ഷേത്രത്തിൽ എത്തിയ രാഷ്ട്രപതിയെ തിരുവിതാംകൂർ രാജകുടുംബാംഗവും ക്ഷേത്ര സ്ഥാനീയനുമായ മൂലംതിരുനാൾ രാമവർമ്മ, ക്ഷേത്ര ഭരണസമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ്, ജില്ലാകളക്ടർ ബിജു പ്രഭാകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

 

 

ക്ഷേത്രത്തിനുള്ളിലേക്ക് മന്ത്രി വി.എസ്. ശിവകുമാറും ഭരണസമിതിയംഗങ്ങളും രാഷ്ട്രപതിയെ അനുഗമിച്ചു. പത്തരവരെ അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഷ്ട്രപതിയോടൊപ്പം എത്തിയെങ്കിലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചില്ല. പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വിശ്രമിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയത്.ക്ഷേത്ര ദർശനത്തിനുശേഷം രാഷ്ട്രപതി തിരുച്ചിറപ്പിള്ളിയിലേക്ക് പോയി.