ജനപ്പെരുപ്പമാണ് യു.പി.യിലെ കൂട്ടമാനഭംഗത്തിന് കാരണം, കൂടാതെ യു.പി.വലിയ സംസ്ഥനമാണ്, മധ്യമങ്ങൾ സംഭവം പർവ്വതീകരിക്കുന്നു : മുലായം സിംഗ് യാദവ്

single-img
19 July 2014

MULAYAM_SINGH_7773fമറ്റുള്ള സംസ്ഥാനത്തെ അപേക്ഷിച്ച് യു.പി.യിലെ കുറ്റകൃത്യങ്ങളിടെ എണ്ണം കുറവാണെന്ന് സമാജ് വാദി പാർട്ടി വക്താവ്. കഴിഞ്ഞ ദിവസം യുവതി കൂട്ടമാനഭംഗത്തിന് ശേഷം മൃഗീയമായ് കൊല്ലപ്പെട്ടിരുന്നു. ഇത് കാരണമായി നേരിടേണ്ടി വന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് എസ്.പി. യുടെ വക്താവ് മുലായം സിംഗ് യാദവ് ഇപ്രകാരം പ്രതികരിച്ചത്.
യു.പി യിലെ ജനസംഖ്യ 21 കോടിയോളം വരും,  മറ്റുള്ള സംസ്ഥനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ജനസംഖ്യനുപാതം വെച്ച് തട്ടിച്ച് നോക്കുമ്പോൾ മറ്റു സംസ്ഥങ്ങളെക്കാൾ കുറ്റകൃത്ത്യങ്ങൾ വളരെ കുറവാണെന്ന് വേണം പറയാൻ. മറ്റ് സംസ്ഥാനങ്ങളിൽ ഇത്രത്തോളം ജനസംഖ്യയില്ല എന്നിട്ടും കേസുകളുടെ എണ്ണം കൂടുതലാണെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുവതിയെ മാനഭംഗത്തിന് ശേഷം മൃഗീയമായ് കൊലപ്പെടുത്തിയത് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാം, അതു താൻ ന്യായീകരിക്കുന്നില്ലന്നും, ഇത്തരം സംഭവങ്ങളെ മാധ്യമങ്ങളാണ് പർവ്വതീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങൾക്ക് എതിരെ തക്കതായ നടപടികൾ സ്വീകരിന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.