പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച അന്തിമതീരുമാനമുണ്ടാകുവെന്ന് പി.കെ.അബ്ദുറബ്ബ്

single-img
19 July 2014

download (7)പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയും തീരുമാനമായില്ല. ഇതുസംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച രാത്രിയും യോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തിലെത്താനായില്ല.

 

എന്നാൽ തിങ്കളാഴ്ചയോടെ അന്തിമതീരുമാനമുണ്ടാകുവെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ തര്‍ക്കമില്ലെന്നും തര്‍ക്കിക്കുന്നത് പത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.