ഒടുവില്‍ പിണറായി പറഞ്ഞു: നോക്കുകൂലി വികസനവിരുദ്ധം; നിമലംഘനം സംഘടന ചെയ്താല്‍ അംഗീകരിക്കില്ല

single-img
19 July 2014

Pinarayi vijayan-5നോക്കുകൂലി വികസനവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതുമപാലുള്ള നിയമലംഘനം സംഘടന ചെയ്താല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ക്കെതിരെ ഭരണകൂടങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റുതിരുത്താന്‍ തയ്യാറായാല്‍ പാര്‍ട്ടി വിട്ടവരെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അമ്മയെപ്പോലെയാണ്. മക്കള്‍ പിണങ്ങിപ്പോയാലും അവരോട് പിണക്കം കാണിക്കില്ല. പിണങ്ങിപ്പോയവര്‍ തിരികെവന്നാല്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.