മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഡല്‍ഹിക്ക്

single-img
19 July 2014

Oommen_Chandyസംസ്ഥാനത്തെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വരുന്ന 29 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്കുപോകും. പുനസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ രാജിവച്ചതിനെതുടര്‍ന്നാണ് പുനസംഘടനാ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

കാര്‍ത്തികേയന്‍ രാജിവച്ചതുകൊണ്ടുമാത്രം മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. പുനസംഘടനക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.