ലോഡ്സ് ടെസ്റ്റ്: ഇന്ത്യക്ക് പിന്നാലെ ഇംഗ്ലണ്ട് പതറുന്നു

single-img
19 July 2014

kumar-four-forഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കിയ ലോര്‍ഡ്സിലെ വിക്കറ്റ് ഇംഗ്ലിഷ് ബാറ്റ്സ്മാന്‍മാരെയും വെറുതേ വിടുന്നില്ല. ജയിംസ് ആന്‍ഡേഴ്സണിന് ഭുവനേശ്വര്‍ കുമാര്‍ മറുപടി നല്‍കിയപ്പോള്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് പരുങ്ങല്‍. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്.

നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ചെറുത്ത് നില്‍പ്പിന് മുതല്‍കൂട്ടായത്. ഗ്യാരി ബാല്ലന്‍സ് ഇംഗ്ലണ്ടിന് വേണ്ടി 110 റണ്‍സെടുത്തു. 4 റണ്‍സെടുത്ത പ്ലങ്കറ്റും 2 റണ്‍സുമായി പ്രിയറുമാണ് ക്രീസില്‍. നാല് വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 76 റണ്‍സിന് പിറകിലാണ്.

നേരത്തെ 290/9 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ ഇന്നിങ്സ് 295 റണ്‍സിന് അവസാനിച്ചു. സ്വന്തം സ്കോറിനോട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത മുഹമ്മദ് ഷാമിയുടെ (19) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഭുവനേശ്വറും മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും സ്റ്റ്യുവര്‍ട്ട് ബിന്നിയും ചേര്‍ന്ന കുടിപ്പിച്ചു.  ഇംഗ്ലിഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (10), സാം റോബ്സണെയും (17), ഇയാന്‍ ബെല്‍, സെഞ്ചുറിക്കാരൻ ഗാരി ബാലന്‍സും എന്നിവരെ ഭുവനേശ്വർ വീഴ്ത്തി
ജോ റൂട്ട്നെ ജഡേജയും മൊയീന്‍ അലിയെ മുരളി വിജയും കൂടാരം കേറ്റി.