ലോഡ്‌ഷെഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി ബോര്‍ഡ്

single-img
19 July 2014

electricityമഴ കുറഞ്ഞ സാഹചര്യത്തില്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നു വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നുവെങ്കിലുഗ പരമാവധി വൈദ്യുതി വാങ്ങി സംസ്ഥാനത്തു തത്കാലം ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. . വൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിനു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക. കായംകുളത്തുനിന്നു 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. താല്‍ച്ചര്‍ നിലയത്തില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതിനാല്‍ 100 മെഗാവാട്ടിന്റെ കുറവുണ്ട്. ആകെ 250 മെഗാവാട്ടിന്റെ കുറവാണുള്ളത്.