ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി

single-img
19 July 2014

download (3)ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അനീഷ് കൊട്ടാരക്കരയിൽ പിടിയിലായി . സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനാണ് അനീഷ്. ഇന്നലെ രാവിലെ കൊട്ടാരക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ പത്തനംതിട്ട സി. എെ. മധുബാബു, എസ്. എെ.മനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 
പരാതിക്കാരി സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. വഞ്ചന, കുട്ടിയെ കൊല്ലുമെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്നും ഭീഷണി മുഴക്കി തുടങ്ങിയവയാണ് അനീഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ച ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് അഫ്ഗാനിലെ അമേരിക്കൻസേനാ ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മാവേലിക്കര കൊല്ലകടവ് സ്വദേശിയുടെ ഭാര്യയായ യുവതി പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിനു പരാതി നൽകിയത്. ഇതേ തുടർന്ന് ഒളിവിൽ പോയ അനീഷ് ജോലിയിൽ നിന്ന് ദീർഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇതിനി‌ടെ സർവീസിൽ നിന്ന് സസ്പെൻഷനിലായ പ്രതി നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.