കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

single-img
19 July 2014

download (8)കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ. പ്ളസ് ടു സംബന്ധിച്ച് മന്ത്രിസഭയും യു.ഡി.എഫും ചേർന്നാണ് തീരുമാനമെടുത്തതെന്നും മുഖപ്രസംഗങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭാ പുന: സംഘടന ഉന്നതാധികാര സമിതി ചർച്ച ചെയ്തിട്ടില്ലെന്നും ഇ.ടി സൂചിപ്പിച്ചു.

 

പ്ളസ് ടു സംബന്ധിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലും ലീഗ് മുഖപത്രമായ ചന്ദ്രികയിലും വന്ന മുഖപ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.